അനേകം ദശ വര്‍ഷങ്ങളായി സ്കൂളിന്റെ മതില്‍കെട്ടിനുള്ളില്‍ തണല്‍ വീശി നില്‍ക്കുന്ന ഞാവല്‍മരം.കുട്ടികളെ കൊതിപ്പിച്ചുകൊണ്ട്‌ ഞാവല്‍പഴങ്ങള്‍ കുലകുലയായി പഴുത്തു നില്‍ക്കുന്ന കാഴ്ച ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.പ്രതിനവരസോന്മേഷശാലിയായ ആ കാഴ്ചയാണ് ഞാവല്‍ എന്ന പേരിനു പിന്നിലെ പ്രചോദനം.കുട്ടികളുടെ സര്‍ഗശക്തിയില്‍ നിന്നും രൂപമെടുത്ത കനികള്‍ ഞാവല്‍ പഴങ്ങള്‍ പോലെ മധുരവും ചവര്‍പ്പും ഉള്ളതായിരിക്കാം.കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയ പല രൂപങ്ങളില്‍ ഈ ജൈവ മധുരം നുകരുക